കൊച്ചി: ലയൻസ് ക്ലബ് ഓഫ് കൊച്ചിൻ മിഡ്ടൗണിന്റെ 2026-27 വർഷത്തെ ഭാരവാഹികളായി സി.ജി. ശ്രീകുമാർ (പ്രസിഡന്റ്), അഡ്വ. അശോക് ചാക്കോ തോമസ് (സെക്രട്ടറി), ജിതിൻ ജോസഫ് (ട്രഷറർ) എന്നിവർ സ്ഥാനമേറ്റു.
മുൻ ഡിസ്ട്രിക്ട് ഗവർണർ എം. ജയാനന്ദ് കിലികാറിന്റെ നേതൃത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. ക്ലബ് നടപ്പിലാക്കുന്ന 25 സേവന പദ്ധതികളുടെ പ്രഖ്യാപനം ഏരിയ ലീഡർ വി. അമർനാഥ് നടത്തി. എംസിസി രാജൻ എൻ. നമ്പൂതിരി, ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് വി. എസ്. ജയേഷ്, മുൻ ഡിസ്ട്രിക്ട് ഗവർണർമാർ, വിവിധ ഡിസ്ട്രിക്ട്, റീജണൽ, സോൺ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.